വിട
കരളിന്റെ ആഴത്തിൽ ചുഴി കുത്ത് നല്കി നീ കണ്‍കളിൽ വേർപാടിൻ നനവും നിറച്ചു പോൽ ഒരു വാക്ക് പറയാതെ അകലങ്ങളിൽ നീ മായുന്ന കാഴ്ച ഞാൻ കണ്ടതും മാത്രയിൽ എരിയുന്നു ഓർമ്മകൾ ഇടം നെഞ്ചിൽ പിന്നെ പടരുന്നു കണ്‍കളിൽ ഇരുട്ടിന്റെ കണികകൾ അടരുന്നു ഹൃദയത്തിൽ ഒരിതൾ മെല്ലെ പൊടിയുന്നു ചോരയെൻ കാഴ്ചയെ മറച്ചതോ.. വിട നല്കി പിരിയട്ടെ നിൻ ഓർമ്മകൾ സഖീ വിട നല്കിടൂ എന ആത്മവിനോടും നീ