മതം
മതം മാറ്റൽ, മതത്തെ മാറ്റൽ ഒരു കാലിലെ മന്ത് മറു കാലിലേക്ക് മാറ്റുന്ന ചിലർ രോഗത്തെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിക്കുന്ന മറ്റു ചിലരും
മതം മാറ്റൽ, മതത്തെ മാറ്റൽ ഒരു കാലിലെ മന്ത് മറു കാലിലേക്ക് മാറ്റുന്ന ചിലർ രോഗത്തെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ ശ്രമിക്കുന്ന മറ്റു ചിലരും
മതവും വ്യക്തി സ്വാതന്ത്ര്യവും മതവും ശാസ്ത്രവും മതവും മാനവികതയും ഹൽവയും മത്തിക്കറിയും
ഓടി പോവട്ടെ… എങ്ങോട്ടു?… വെളിച്ചത്തിലേക്ക്.. വെളിച്ചത്തിലേക്കോ.. അപ്പോ ഇവിടെ എന്താ ഇരുട്ടാണോ… ഈ കണ്ട വെളിച്ചം ഒന്നും പോരേ… ഇതാണോ വെളിച്ചം.. ആരോക്കയോ എനിക്കെന്നും പറഞ്ഞു കത്തിച്ചു വച്ചതു അല്ലേ… ഈ വിളക്കും വെളിച്ചവും… അവർ കണ്ടത് മാത്രം കാഴ്ചയിൽ നിറയ്ക്കുന്ന വെളിച്ചം.. അപ്പോൾ വേറെയേത് വെളിച്ചമാണവോ വേണ്ടത്… എനിക്കോ … എനിക്ക് എന്റെ വെളിച്ചം വേണം… കാഴ്ച്ചകൾ മറയ്ക്കാത്ത എന്റെ മാത്രം വെളിച്ചം…
അനുഭവങ്ങൾ കൊണ്ട് കെട്ടി പടുത്ത മതിലുകൾ ഉണ്ട്… എന്നിരുന്നാലും ഉള്ളിലെ കുട്ടിയും കൗമാരകാരനും യുവാവും കാമുകനും ശത്രുവും അസൂയാലുവും ആവരണങ്ങളെ തകർത്തു മുന്നിലേക്ക് വരുന്ന ചില നിമിഷങ്ങൾ വന്നു ചേരുന്നു.. ഇന്ദ്രിയങ്ങളെ ത്രസിപ്പിച്ചു കൊണ്ട് അവർ ഹൃദയത്തിൽ ഓർമ്മകളെ കുത്തി വരയ്ക്കുന്നു… സുഖമുള്ള ഓർമ്മൾ കണ്ണീരിന്റെ നനവുള്ള ഓർമകൾ ചിരിയുടെ സൗഹൃദത്തിൻറെ പ്രണയത്തിന്റെ ചുംബനത്തിൻറെ അങ്ങനെ ഒരു പിടി ഓർമ്മകൾ.. ഒടുവിൽ എല്ലാം ശാന്തമായി വീണ്ടും ഉള്ളിലേക്ക് തന്നെ അവർ മടങ്ങുന്നു… വീണ്ടും ഒരു മതിലു തീർക്കുമ്പോഴേക്കും […]
അരിഞ്ഞു വീഴ്ത്തിടാം നാവുകൾ അരിഞ്ഞു വീഴ്ത്തിടാം ശിരസ്സും ഉരുണ്ടു വീഴും ശിരസ്സിൽ നിന്നും ഉയിർത്തെഴുന്നെൽകും ആശയങ്ങൾ ഉതിർന്നു വീണ ചോര തുള്ളികൾ പൊലിഞ്ഞു പോയ ജീവനുകൾ ആയിരമായിരങ്ങളിലേക്കു പടരും പടർന്നിടും അവ സിരകളിൽ പടര്ന്നിടും വരും തലമുറകളിൽ സമയമായി നിങ്ങൾക്ക് ഇതു പുനർചിന്തനതിന്റെ നാളുകൾ പടുത്തിടും ഒരു തലമുറ മാനവികതയുടെ സ്വപ്ന ലോകം വെറുപ്പിൽ വേരൂന്നിയ മതങ്ങളെ നിങ്ങൾക്കിത് അന്ത്യ നാളുകൾ
ഞാൻ പോയി കഴിയുമ്പോൾ ഈ മുറിയിലെ ജാലകങ്ങൾ തുറന്നിടുക കുറേ കെട്ട ചിന്തകളും പുറത്തേക്കു ഒഴുകാൻ വെമ്പിയ തേങ്ങലുകൾ ചിറകു കരിഞ്ഞ സ്വപ്നങ്ങൾ ഒറ്റപ്പെടലിൻറെ അടയാളങ്ങൾ എല്ലാം പുറത്തേക്ക് ഒഴുകി അലിഞ്ഞു ഇല്ലാതാവട്ടെ നിങ്ങൾ സമ്മാനിച്ച ഈ ഒറ്റപ്പെട്ടലുകൾക്ക് എന്നും നന്ദി ഉള്ളിലേക്ക് ഇറങ്ങാൻ ഈ ഏകാന്തത എനിക് ആവശ്യമായിരുന്നു. എനിക്കു മുൻപിൽ അടച്ച വാതിലുകൾ ഇനി തുറന്നിടാം സന്തോഷങ്ങളിലെ ഒറ്റ മൈനയാവാൻ ഞാൻ പറന്നെത്തില്ല ആരുമില്ലാതെ ഇരുട്ടിൽ ഒറ്റപ്പെടുമ്പോൾ വെളിച്ചമായി എനിക് എത്താനയേക്കും വിഷാദത്തിന്റെ നിഴൽ […]
ഇനിയും ഉയർന്നിടും കൈകൾ ആശയങ്ങളാണ് ആയുധം ഇനിയും ചലിച്ചിടും തൂലിക വിമർശനത്തിൻ ശരങ്ങളുമായി ഭൂതകാലത്തിന്റെ ചീഞ്ഞു നാറും തലയിലേറ്റിയ കെട്ടു മാറാപ്പും കെട്ട കാലത്തിലേക്ക് വലിക്കും കെട്ടു നാറുന്ന മത ഭ്രാന്തും കുത്തി മുറിവേപ്പിച്ചിടും ഞങ്ങൾക്ക് ആശയങ്ങളാണ് എന്നും ആയുധം അരിഞ്ഞു വീഴ്ത്തിടാം ഈ നാവുകൾ അരിഞ്ഞു വീഴ്ത്തിടാം ഈ ശിരസ്സും ഉരുണ്ടു വീഴും ശിരസ്സിൽ നിന്നും ഉയിർത്തെഴുന്നെൽകും ആശയങ്ങൾ പടര്ന്നിടും ഇനിയും സിരകളിൽ പടര്ന്നിടും വരും തലമുറകളിൽ സമയമായി നിങ്ങൾക്ക് ഇതു പുനർചിന്തനതിന്റെ നാളുകൾ മാറ്റം […]
ആധികൾ പങ്കിട്ടും ഉല്ലസിച്ചും ആശയങ്ങളിൽ സംവദിച്ചും പരസ്പരം മാറ്റി വച്ചു നാം ഈ പഴയ ഇരിപ്പിടങ്ങൾ ആനന്ദമായിരുന്നു ആ ഇരിപ്പിടങ്ങൾ ആനന്ദമായിരുന്നു ആ ദിനങ്ങളും ഒരു വട്ടം കൂടിയാ ഇരിപ്പിടത്തിൽ വന്നു ചേരുവാൻ കൊതിച്ചിരുന്നു ഒരു വട്ടം കൂടി ആ ഓർമ്മകളിൽ ഒന്നിച്ചിരിക്കാൻ നിനച്ചിരുന്നു കാലം ചാർത്തുമീ മുഖം മൂടി കാലങ്ങൾക്കിപ്പുറം നാം അന്യരായി ഇനി ഞാൻ ഒഴിയട്ടെ ഈ ഇരിപ്പിടങ്ങൾ പരസ്പ്പരം ചാർത്തിയ സിംഹാസനങ്ങൾ തിരിച്ചറിവിലൂന്നി നടക്കാം ഇനിയുള്ള വഴികളിൽ തനിയെ ശ്വാശ്വതമല്ലയീ പാരിൽ ഒന്നുമേ […]
കറുപ്പിനു ഏഴഴകെന്നു പറയും ദു:ഖത്തിനു കരിങ്കൊടി നാട്ടിടും കണ്ണനു കാർവർണ്ണമെന്ന് ചൊല്ലിടും തിന്മയ്ക്ക് നിറം കറുപ്പും ചാർത്തിടും ദുഃഖദിനങ്ങളെ ദുരിതങ്ങളെ കരിദിനമെന്നു പേർ ചൊല്ലിടും കറുപ്പു തിന്മയും വെൺമ നന്മയും നമ്മളാദ്യം പഠിച്ച വിവേചനപാഠം ആ പാഠങ്ങളിൽ തുടങ്ങിടുന്നു വർണ്ണ- ലിംഗ വിവേചന ബോധങ്ങൾ കറുപ്പും വെളുപ്പും വെറും നിറങ്ങൾ നിറങ്ങളോ കാഴ്ചയിലെ മിഥ്യകൾ പഠിച്ചിടാമീ നിറങ്ങൾ മിഥ്യയെന്നു പഠിച്ചിടാമതിൽ പിന്നെ മാനവികതയും പടുത്തുയർത്താമതിലൊരു ലോകം വിവേചനങ്ങളെ ചരിത്രമാക്കിടാം
അവർ പറഞ്ഞു ഈ വാതിലുകൾ അകത്തുള്ളതിനെ പുറത്തും പുറത്തുള്ളതിനെ അകത്തും അന്യമാക്കുന്ന ഉപകരണമത്രേ ഹൃദയത്തിൽ ഞാനും വാതിലുകൾ തീർത്തു ഉള്ളിലെ ശൂന്യത നിറയ്ക്കാൻ വാതിലുകൾ എല്ലാം തുറന്നിട്ടു തുറന്ന വാതിലിലൂടെ ഒരുപാടു കാൽ വയ്പുകൾ വന്നു ശൂന്യത എനിക് അന്യമായി പാദങ്ങൾ കൊണ്ട് ഉള്ളം മിനുസമായി അകത്തെ കാഴ്ചകൾ കണ്ടു മടുത്തവരും കൊതിച്ചവരും ചേരി തിരിഞ്ഞു കലഹിച്ചവർ ചേരാതെ നിന്ന് ചോരപ്പാടുകൾ വാതിലുകളെ ഞാൻ അപ്പോഴും തുറന്നു തന്നെ നിർത്തി ചോരപ്പാടുകൾ കൂടിയപ്പോൾ ചിലര് അതിലൂടെ പുറത്തു […]