കാലമെന്‍ മനസ്സില്‍ 
കോറിയിട്ട മുറിവുകള്‍
കാലത്തിനു പോലും
മായ്ക്കാന്‍ അവാത്തവ
ആത്മ രോഷത്തിന്‍റെ കണ്ണുനീര്‍ ഏറ്റ്
നീറുമൊരു വൃണമായി
പതിയെ ഭവിച്ചുപോല്‍
പാഴ്ജന്മമായി അലയുന്നവന്റെ
ജല്പനങ്ങള്‍ ഇവ
പാഴ് വാക്കുകള്‍
ചിന്തകള്‍ കൊണ്ട്
നീറി പുകഞ്ഞു വൃണം
പിന്നെമരണത്തിലേക്കുള്ള
വാതില്‍ തുറന്നു
ആത്മാവിന്റെ മരണം..!!