ഒരു പ്രണയകാവ്യം
മനസ്സില്‍ ഇരുട്ടിലൊരു കോണിലെങ്ങോ തിളങ്ങിയ മിന്നമിനുങായിരുന്നവള്‍ ആ നുറുങ്ങു വെട്ടമെനിക്കെ- കിയതോരയിരം സൂര്യശോഭ… അറിയുന്നു ഞാനവളെ അറിഞ്ഞതിനമപ്പുറം അറിയാതവള്‍ പോയ്‌മറഞ്ഞതെങ്ങോ ……. അവളെന്ന്‍ മനസ്സില്‍ നിറഞ്ഞു നില്‍പ്പൂ നറുമലര്‍ആയി ശലഭമായി ഒരു നിത്യ വസന്തമായി… സിരകളില്‍ വിങ്ങുന്ന മോഹമാണനിക്കവള്‍ കരളില്‍ വിരിഞ്ഞൊരു കവിതയാണനിക്കവള്‍ കേള്‍ക്കാന്‍ കൊതിച്ചൊരു പാട്ടിന്‍റെ വരികളില്‍ പ്രണയം വിടര്തയാരീണമാണനിക്കവള്‍ കാലമിനിയുമുരുളെട്ടെ കോലമോ കെട്ടിയാടട്ടേ…. കാതില്‍ പരിഹാസ ചിരികളും മുഴങ്ങട്ടേ അവളെന്നിലലിയുന്നോര നിമിഷം വരെയു- മെഴുതാം ഞാനെന്‍റെയീ പ്രണയകാവ്യം …….