എരിയുന്ന ചിതയില്‍ എന്‍ ആത്മമിത്രം
ശേഷിപതോരോ സ്വപ്നങ്ങളും
തോളോടു ചേര്‍ത്തവന്‍ മണ്ണോടു ചേരവേ
സ്തംഭാനായി നില്‍പ്പു മിഴികള്‍ നിറയാതെ
ഒരു യാത്ര പറയാതെ ഒടുവില്‍ നീ പോകവേ
നിത്യവും ശേഷിപു ശുന്യത മാത്രം

അറിയാതെ നില്‍പു ഇനി എന്ത് ചെയ്‌വാന്‍
മരണമോ മാറാ മരവിപ്പു  മാത്രം ……..
അറിയുന്നു ഞാന്‍  ഇന്നു ഏകനായി അലയവേ
ഓര്‍മകളെന്നുമേ വേട്ടയടിടവേ………
അറിയാതെ  ആശിച്ചു പോയി വേളയില്‍
തിരികെ വരുവാനാ വസന്തകാലം

തമ്മിലടിച്ചതും തല്ലിപിരിഞ്ഞതും
കേട്ടിപിടിച്ചതും നാം ഇണങ്ങി ചേര്‍ന്നതും
പരിഹാസവാക്കുകള്‍ തമ്മില്‍ ചൊരിഞ്ഞതും
പരിഹാസചിരികളില്‍ നര്‍മ്മം അറിഞ്ഞതും
ഒന്നില്‍  തുടങ്ങി നാം ആയിരം താണ്ടിയാ
കലഹങ്ങള്‍ എന്നുമേ സ്നേഹവായ്പ്പായ്

അരികിലുടന്നോരാ സുന്ദരി  പെണ്ണിന്‍റെ
സവ്ദര്യം  വര്‍ണിച്ച സായഹ്നകളും
ഒടുവില്‍ ആ സുന്ദരി പ്രണയം നിരസിക്കവേ
നെഞ്ചോടണച്ചു നീ  ആസ്വസിപിച്ചതും
ഒരു നുള്ളു വെട്ടത്തില്‍ ഒരു കുപ്പി ബിയറില്‍
നാം ആഘോഷമാകിയ സുന്ദര രാവുകള്‍

ഓരോ ദിനങ്ങളില്‍  ഒരായിരം ചിത്രങ്ങള്‍
ചിറകടിച്ചുയരുന്നോരായിരം വര്‍ണങ്ങല്‍
വരുകയില്ലാദിനം എനിയുമാതോര്‍കുകില്‍
മറവി  അനുഗ്രഹമായി ഭവിക്കെണമേ……….