blogSpan
കളി ചിരികൾ അകലുമ്പോൾ
കാതിലെ ആരവം നിലക്കുമ്പോൾ
അഴിഞ്ഞു വീണ മുഖ മൂടികളും
അകലുന്ന കാൽപ്പാടുകളും ബാക്കി
മദ്യവും അതിലേറെ ലഹരി
പൂക്കും പോയകാല സ്മരണകളും
പേറിയൊടുവിൽ വീണു ചിതറിയ
ചില്ല് പാത്രങ്ങളും ചേർന്നിരുന്നു
പുറകിൽ എൻ നിഴൽ മാത്രം
പിരിയാത്ത സഹയാത്രികൻ
വൈകിയെങ്കിലും വന്നുചേരും
ഈ തിരിച്ചറിവത്രെ വിഷാദം