പ്രതികാരം
———
നൊന്തു പെറ്റ മാതാവിനോടും
നേരേ നയിച്ച പിതാവിനോടുമല്ല
തണലായി നിന്ന സഹോദരനോടും
താങ്ങായ സൗഹൃദങ്ങളോടുമല്ല
വർണ്ണങ്ങൾ വിതറുവാൻ വന്നൊടുവിൽ
വർണ്ണമില്ലാതെ കൊഴിഞ്ഞ പ്രണയത്തോടുമല്ല
നുരഞ്ഞു പൊന്തിയോടുവിൽ നേരിൻ വെളിച്ചത്തിൽ
ചോദ്യമായിമായ വിപ്ളവ ചിന്തകളോടും
പിന്നിട്ട വഴികളിലത്രയും ബന്ധനങ്ങൾ
പിന്നോട്ട് വലിച്ച കാലത്തോടുമല്ല .

പിറന്നു വീണ നിമിഷത്തോടും പിന്നേ
പാഴായൊരീ ജന്മത്തോടും മാത്രമുള്ളതെൻ
പതറാതെ ജീവിച്ചു തീർക്കണമെന്ന
പാഴാവത്തയെൻ പ്രതികാരം..