ഈ മണ്ണിൻ ദേശീയതയും പിന്നേ
ഈ മണ്ണിൻ നിയമങ്ങളും ഞാനേ
ഈ മണ്ണിൻ അവകാശിയും
ഈ മണ്ണിൻ ശബ്ദവും ഞാനേ
ഈ മണ്ണിൻ നിറമീ കോടി ഞാൻ
ഈ മാറോടു ചെർക്കുമീ ഏക വർണ്ണം
ഈ മണ്ണിൻ മാനവികതയും പിന്നേ
ഈ മണ്ണിലെ പുണ്ണ്യ പുരാണവും
ഈ മണ്ണിൻ ആർഷ സംസ്ക്കാരവും
ഈ മണ്ണിൽ ഞങ്ങൾ രചിക്കട്ടെ
ഈ മണ്ണിലെ ഭരണ കൂടവും പിന്നേ
ഈ മണ്ണിലെ നീതിയും ഞങ്ങളെ
ഈ മണ്ണിൽ ഞങ്ങൾ തീർക്കും ദൈവങ്ങൾ
ഈ മണ്ണിൽ നിങ്ങൾകുമാ ദൈവങ്ങൾ
ഓര്ക്കുക എൻ ദൈവങ്ങൾക്കെന്നും പ്രിയം
ചൂടു മറാത്ത ചോര കുരുതിയാണത്രെ
ഇത്ര മാത്രമെൻ കല്പനകൾ നിങ്ങൾ
ഇത്ര മാത്രം ഓര്ക്കുക എങ്കിൽ
തീര്ത്തിടാം ഒരു ആർഷ ഭൂമി വീണ്ടും
മൗനിയായി ഒപ്പം അണി ചേരുക നിങ്ങൾ