കാഞ്ചന മൊയ്ദീൻ അനശ്വര പ്രണയത്തിനു മുൻപിൽ ഒരു സമർപ്പണം

ഈ പുഴയോളങ്ങളിൽ ചുഴിയിൽ
ഈ മിഴിയിണകളിൽ നീ മറഞ്ഞാലും
വിരൽ ചേർത്ത് മാറോടണച്ചു നീ
കൽബിൽ കോറിയ വാക്കുകൾ ഓർമ്മകൾ
വിരഹമീ ചുഴിയിൽ താഴാതെ
വറ്റാത്ത പ്രണയം കാത്തിരിപ്പായി
വിധിയും കാലവും കരു നീക്കിയെങ്കിലും
തളരാതെ ഞാനെന്നും കാത്തിരിക്കാം
മായാത്ത ലിപികളാൽ ചേർത്തിടാം ഈ മണ്ണിൽ
പ്രിയനേ നിൻ നാമം അനശ്വരമായി..

ennu-ninte-moideen-malayalam-movie-gallery-image-3394