70ceb0a5800370c3a4bf84d96b5a4315
സമയമില്ല ഒന്നിനും ഞാൻ ഇന്നിനെ
ഓർമ്മകളുടെ കൂട്ടിലായി അടുക്കി
സമയം ഉണ്ടാകിടാം പിന്നീടൊരുന്നാൾ
താലോലിക്കാമെന്ന വാക്കിനാൽ ഒതുക്കി

മുന്നിൽ വന്ന ചിരികളും കൊഞ്ചലും
കൊച്ചു കുസൃതിയും നർമ്മവും
വാശിയും കണ്ണു നീരും പിന്നെ
വാത്സല്യവും സ്നേഹ വായ്പ്പും
എല്ലാം ഒതുകി ഞാൻ ആ കൂട്ടിൽ
എല്ലാം അടുക്കി പൂട്ടി ഭദ്രമായി.

ഏറെ വൈകിയിതോ ഈ സായാഹ്നം
ഏറെ വിഷാദം മനസിനെ കാർന്നപ്പോൾ
കൂട് തുറന്നു ഞാൻ എൻ ഓർമ്മകളെ
കൂടെ പുണർന്നു താലോലിക്കുവാൻ

നെഞ്ചിലൊരു വെള്ളി ഇടി മിന്നി
നേരറിഞ്ഞു ഞാൻ വൈകിയീ വേളയിൽ
വിരൽ സ്പർശമേൽക്കാതെ വെളിച്ചമില്ലാതെ
വീര്പ്പു മുട്ടി മൃതിയടഞ്ഞെല്ലാം.

ഓർമ്മകളുടെ ജഡവും കൈകളിലേന്തി
തിരിച്ചറിവിന്റെ വാതിൽ തുറന്നു ഞാൻ
ഓർമ്മിക്കാൻ ഒരു ഓർമ്മകളുമില്ലാതെ
എന്നിൽ സമയം മാത്രം ബാക്കി നില്പൂ…