ആദ്യം തലോടലും
അമ്മിഞ്ഞ പാലിന്റെ മധുരവും
പിന്നീടു ശാസനയും
ഒത്തിരി സ്നേഹ വായ്പും
പുലര്ച്ചേ അടുകളയിൽ ഉയരും
നേരം ഇരുട്ടിയാലും കേള്കു്ന ശബ്ദവും
ഉച്ചയ്ക്ക് കൊതിയോടെ തിന്ന
ചോറിന്റെ രുചിയും
അച്ഛനറിയാതെ കൈയിൽ
പിടിപിച്ച നോട്ടുകളും
പിന്നീട് കാലങ്ങൾക്ക് ഇപ്പുറം
ഫോൺ കാളുകളിൽ മാത്രം
കേൾക്കുന്ന ശബ്ദവും
ഒന്ന് കാണാൻ വേണ്ടിയുള്ള
പരിഭവം പറച്ചിലുമാകുന്നു എനിക്ക് അമ്മ