mothers-to-be-pic

ഇനിയുമൊരു ജന്മം ഉണ്ടായി ടേണം
ഇണിയുമാ ഗർഭ പാത്രത്തിൽ വസിക്കുവാൻ
ഇനിയുമൊരു പൊക്കിൾ കോടിയിൽ ഉറയ്ക്കണം
അറ്റ് പോവത്തോരാത്മ ബന്ധത്തിനായി

ഇനിയുമുറക്കെ കരഞ്ഞിടെണം ചാരെ
ഇനിയുമാ താരാട്ട് കേട്ടി ടേണം
ഇനിയുമാ കൈകളാൽ ഏറ്റി ടേണം
കൊച്ച് ഉരുളുകൾ കള്ള ചിരിയുമായി

ഇനിയും കുസൃതികൾ കാട്ടി ടേണം പിനെ
ഇനിയുമാ ശാസന ഏറ്റിടേണം
ഒടുവിൽ ഞാൻ ഓടി കരഞ്ഞു വിതുംബിയാൽ
നെഞ്ച് ഓടണച്ചു ഒരുമ്മയാൽ തലോടണം

ഇനിയുമാ മടിയിലായ് തല ചായ്ച്ചുറങ്ങണം
ഇനിയുമെൻ ദുഃഖങ്ങൾ അകലെ പറത്തുവാൻ
ഇനിയുമാ മടിയിലായ് തല ചായ്ച്ചിടേണം
ഇനിയു മെൻ സ്വപ്നങ്ങൾ നെയ്തിടെണം
ഇനിയുമാ മിഴികളിൽ കണ്ടിടേണം എൻ
ജയങ്ങളാൽ മാറ്റും തിളക്കവും
ഇനിയുമാ മിഴികളിൽ കണ്ടിടേണം
മാതൃത്തം അഭിമാനമശ്രുക്കളെന്നുമെ

ഓർമ്മ തൻ കോണിലും പിന്നെ കനവിലും
ഒരുമ്മയാൽ അമ്മ ചാരത്തണയവെ
ഇനിയും ഞാനാശിച്ചു പോകയീ വേളയിൽ
ഇനിയുമൊരു ജനമം ഉണ്ടായിടേണമേ….