സ്വർഗ്ഗം എന്നൊരു വർണ്ണപ്പൊതിയാൽ
മൂടി വച്ചിടും ഈ വിഷങ്ങൾ
ആർത്തി പൂണ്ട മാനുഷ്യാ നീ
തീണ്ടിടല്ലേ ഈ മതങ്ങളേ
ചിന്തകൾ ആദ്യം ചൂഴ്ന്നിടും
ചിന്തയില്ലാ മാഷ്തിഷ്ക്കം ഏകിടും
കേൾവി പിന്നേ മറച്ചിടും പിന്നേ
കേൾപ്പതില്ല അന്ന്യന്റെ വാക്കുകൾ
കാഴ്ച്ച പിന്നേ നശിച്ചിടും നീ
കാൺപതില്ല സ്വന്തം ചോരയെ പോലും
സ്വപ്നലോകത്തിലെ സ്വർഗത്തിനെക്കാൾ
സമത്വ സുന്ദര ലോകം തീർത്തിടാം
അകറ്റി നിർത്തിടാം ഈ വിഷങ്ങളെ
ചേർത്ത് പിടിക്കാം മാനവികതയും
വർണ്ണം വിതറിടൂ സ്നേഹത്തിലൂന്നി
വർണ്ണ ശബളമാം ലോകത്തെ ഒരിക്കിടൂ
സ്വപ്ന സുന്ദര ലോകത്തിനായി മാത്രം
മാറ്റി നിർത്തിടൂ വെറുപ്പിൻ മതങ്ങളെ
തീണ്ടിടല്ലേ ഈ വിഷങ്ങൾ സോദരെ
പകർന്നിടല്ലേ കൊച്ചു ബാല്യങ്ങളിൽ
കരുതി വയ്കൂ ഒരൽപം സ്നേഹം
ഇനി വരുന്ന തലമുറയ്ക്കായി