അ ചേർത്ത് രണ്ടു മ കൂട്ടി വച്ച്
അമ്മയെന്ന് എഴുതാൻ എന്തെളുപ്പം
അത്രമേൽ ലാളിത്യമായിരുന്നു
അമ്മ തൻ കരുതലും സ്നേഹ വായ്പ്പും
അച്ഛൻ എന്നെഴുതാൻ ഇച്ചിരി പാടാ
അ ചേർന്ന് ഒരു കൂട്ടക്ഷരം
നീട്ടിയും കുറുക്കിയും ഒരു ച്ഛ
ഒടുവിൽ മുറുക്കം ആയി ചേർന്നിരുന്നു ൻ
അത്രമേൽ ഗ്രഹിക്കാൻ പാടായിരുന്നു ബാല്യത്തിൽ
അച്ഛന്റെ തണലും സ്നേഹ വായ്പ്പും
എങ്കിലും ഇന്ന് ഞാൻ അറിഞ്ഞിടുന്നു
എന്നില്ലൂടെ എൻ അച്ഛനെയെന്നും
അച്ഛന്റെ പ്രതിഭി്ംഭം മാത്രമല്ലോ
എന്നിലെ വ്യക്തിയും ഞാൻ തന്നെയും