അവസാന മരവും മുറിച്ചിടുമ്പോൾ
അവസാന മലയും തുരന്നിടുമ്പോൾ
അവസാന കിളികളും പറന്നിടുമ്പോൾ
അവസാന പച്ചപ്പും മാഞ്ഞിടുമ്പോൾ
അവസാനമീ ചൂടിനെ മഴയെ ശപിച്ചു
നീ ചർച്ചകൾ പുകയ്കുമ്പോൾ
ഓർത്തിടൂ ഈ കോൺക്രീറ്റ് വനങ്ങൾ
വസന്തത്തിന്റെ ദൂതരല്ല
ഓർക്കണം ഈ കോൺക്രീറ്റ് കാടുകൾ
ഒരിക്കലും പൂക്കാറുമില്ല.
ഓർക്കുക പുതു തലമുറയ്ക്കേകാൻ
ഹരിത ശേഷിപ്പുകൾ ഒന്നുമില്ല
മഴയില്ല പുഴയില്ല കിളികൾ പാടും
മരമില്ല പൂഞ്ചോലയില്ല
കുണുങ്ങി കുലുങ്ങുന്ന അരുവിയും
കുതിച്ചു നീങ്ങും നദിയുമില്ല
ഇനിയ്യും മരിക്കാത്ത ഈ ഭൂവിൽ
ഓർമ്മകൾ മാത്രമാവുന്നു പ്രകൃതിയും
ഓർക്കുക നാം നേടിയത് പൂക്കാത്ത
കായ്കാത്ത ഈ കാടുകൾ
ഓർക്കുക നാം നേടിയതു വസന്തമറിയാത്ത
കോൺക്രീറ്റ് കാടുകൾ