ss1

Enter a caption

ഗുരുവായൂരപ്പൻ കോളേജ് മാഗസീൻ കത്തിച്ചു കളഞ്ഞ പ്രതിഷേത പ്രകടനം ന്യായീകരണം അവകാശപ്പെടാൻ ഇല്ലാത്ത ഒരു ആഭാസ പ്രകടനമെന്നേ പറയാൻ സാധിക്കയുള്ളൂ. ആശയങ്ങളെ എതിര്ക്കേണ്ടത് അക്ഷരങ്ങൾ കത്തിച്ചിട്ടല്ല. മറിച്ച് ആശയങ്ങൾ കൊണ്ട് മാത്രമാകണം . അതാണ്‌ ഉത്തമ സംസകാരം

അക്ഷരങ്ങൾ ചാരം ആശയങ്ങൾ
———————————

അത്ഭുതം ഏതും ഇല്ലിവിടെ
അക്ഷര വിരോധികൾ നിങ്ങൾ
അറിയാം ആ വാക്കുകൾ
പൊള്ളിച്ചി ടും നിങ്ങളെ ഉള്ളാലെ
ആർഷമെന്നു ഓതി നീ പുളകിതനാവും
ആർഷ സവർണ്ണ സംസ്കാരത്തെ
തലയിലേറ്റി നടക്കും നിങ്ങളെ
വേട്ടയാടിടും ഈ അക്ഷരങ്ങൾ

നിങ്ങള് എരിച്ചിടും ഈ താളുകൾ
ചങ്കിൽ ഊറ്റം ഉള്ളവന്റെ വാക്കുകൾ
മായുകില്ല ഒരിക്കലും ഇടം നെഞ്ചിൽ
കോറി വരച്ചോരാ വാക്കുകൾ
ചാരമാക്കിടാം ഈ താളുകൾ
ചാരമാക്കിടാം സർവതും
ചാരങ്ങളിൽ നിന്നും ഉയര്ന്നിടും
ആശയങ്ങള്ക് മരണമില്ല ഓർത്തിടൂ …