കാറ്റ് ആണാണോ
അതോ പെണ്ണാണോ
ഭ്രാന്തമായ ചോദ്യം
പിരി മുറുക്കങ്ങളിൽ
ഒരു ചെറു കാറ്റു മതി
മനസും ശരീരവും തണുക്കാൻ
ഒരു ആശ്വാസം നല്കാൻ
ചിന്തകളെ തണുപ്പിക്കുന്ന
കുളിര് മഴ നൽകാനും
ആത്മ രോഷം ആഞ്ഞടിച്ചു
സംഹാര താണ്ഡവ തീര്ക്കുനതും
സർവ വ്യാപിയായ കാറ്റ് തന്നെ
ആര്ക്കും പിടി കൊടുക്ക്കാതെ
പോയി മറയുന്ന കാറ്റിന്
നല്ല പെണ് മനസ് തന്നെയാണു
കാറ്റു പെണ്ണ് തന്നെയാണു …