images (11)

ഇനിയെന്റെ മുറിവിൽ കുത്തി
ചിരി തൂകല്ലേ തമ്പ്രാനേ
ഇനിയെന്റെ മുറിവുകളെല്ലാം
ഈ നാടിൻ ശാപവുമത്രേ

ഇനിയെന്റെ നിറമോ നോക്കി
ചിരി തൂകല്ലേ തമ്പ്രാനേ
ഇനിയെന്റെ നിറവും മണവും
ഈ നാടിൻ സമ്പത്ത് അത്രേ

ഇനി ഞാനോ നാട്ടിയ ചെങ്കൊടി
ഈ നാട്ടിൽ പാറണമത്രെയ്
ഇനിയെന്റെ കിനാവും തണലും
ഈ ചെങ്കൊടി ആണമ്പ്രാ.. .

ഇനിയില്ലീ വിളി തമ്പ്രാ
ഇനിയില്ലീ വിളി ഓർക്കുക നീ
ഇനി ഞാനും നീയും അവരും
ഒരു ജാതി ഒരു കുലമത്രേ