
ഏകനായി മാറണമീ ഉലകത്തിൽ
ഏകാനയി തന്നെ പോവണം
ഏകാന്തതയാണ് ഇന്ന് ഞാൻ തേടും
നിത്യ സത്യമെന്ന് അറിഞ്ഞിതേ
തന്നിലേക്ക് താൻ വലിയും ഉലകത്തിൽ
തൻ കാവ്യങ്ങളാൽ ഉണർത്തേണ്ടതില്ല
തന്നിലെ വിപ്ലവം കൈകൾ ഉയർത്തി
തനിയെ കോമാളിയാവേണ്ടാതില്ല
അളവ് കോൽ വേണ്ട തൂക്കങ്ങളില്ല
വാക്കിനാൽ സ്നേഹം അറിയേണ്ടതില്ല
ഉള്ളു ചൂഴ്ന് നേരിനെ തേടാൻ
കപട നാട്ട്യങ്ങൾ ഒന്നും ഇല്ല
ഉള്ളാലെ നീറി പുകഞ്ഞു വെറുതേ
ഉറ്റവർക്കായി ഉരുകേണ്ടതില്ല
സർവ ലോകത്തിലെന്നും നിനക്ക്
നീ താൻ തുണയെന്നറിഞ്ഞിടൂ
ഏകനായി മാറണമീ ഉലകത്തിൽ
ഏകാനയി തന്നെ പോവണം
Wow! brilliant.