അവർ പറഞ്ഞു ഈ വാതിലുകൾ
അകത്തുള്ളതിനെ പുറത്തും
പുറത്തുള്ളതിനെ അകത്തും
അന്യമാക്കുന്ന ഉപകരണമത്രേ
ഹൃദയത്തിൽ ഞാനും
വാതിലുകൾ തീർത്തു
ഉള്ളിലെ ശൂന്യത നിറയ്ക്കാൻ
വാതിലുകൾ എല്ലാം തുറന്നിട്ടു
തുറന്ന വാതിലിലൂടെ ഒരുപാടു
കാൽ വയ്പുകൾ വന്നു
ശൂന്യത എനിക് അന്യമായി
പാദങ്ങൾ കൊണ്ട് ഉള്ളം മിനുസമായി
അകത്തെ കാഴ്ചകൾ കണ്ടു
മടുത്തവരും കൊതിച്ചവരും
ചേരി തിരിഞ്ഞു കലഹിച്ചവർ
ചേരാതെ നിന്ന് ചോരപ്പാടുകൾ
വാതിലുകളെ ഞാൻ അപ്പോഴും
തുറന്നു തന്നെ നിർത്തി
ചോരപ്പാടുകൾ കൂടിയപ്പോൾ
ചിലര് അതിലൂടെ പുറത്തു കടന്നു
ശൂന്യത വീണ്ടും ഭയന്ന് ഇന്നു
വാതിലുകൾ ഞാൻ അടച്ചിട്ടു
വന്നു ചേർന്ന കാൽപ്പാടുകൾക് നന്ദി
ചോരപ്പാടുകൾ തീർത്തവർക്കും നന്ദി
അകത്തുള്ളതു അകത്തും
പുറത്തുള്ളത് പുറത്തുമായി
ഈ വാതിലുകൾ ഇനി
അടഞ്ഞു തന്നെ ഇരിക്കട്ടെ