ആധികൾ പങ്കിട്ടും ഉല്ലസിച്ചും
ആശയങ്ങളിൽ സംവദിച്ചും
പരസ്പരം മാറ്റി വച്ചു നാം
ഈ പഴയ ഇരിപ്പിടങ്ങൾ
ആനന്ദമായിരുന്നു ആ ഇരിപ്പിടങ്ങൾ
ആനന്ദമായിരുന്നു ആ ദിനങ്ങളും
ഒരു വട്ടം കൂടിയാ ഇരിപ്പിടത്തിൽ
വന്നു ചേരുവാൻ കൊതിച്ചിരുന്നു
ഒരു വട്ടം കൂടി ആ ഓർമ്മകളിൽ
ഒന്നിച്ചിരിക്കാൻ നിനച്ചിരുന്നു
കാലം ചാർത്തുമീ മുഖം മൂടി
കാലങ്ങൾക്കിപ്പുറം നാം അന്യരായി
ഇനി ഞാൻ ഒഴിയട്ടെ ഈ ഇരിപ്പിടങ്ങൾ
പരസ്പ്പരം ചാർത്തിയ സിംഹാസനങ്ങൾ
തിരിച്ചറിവിലൂന്നി നടക്കാം
ഇനിയുള്ള വഴികളിൽ തനിയെ
ശ്വാശ്വതമല്ലയീ പാരിൽ ഒന്നുമേ
ശ്വാശ്വതമല്ല ബന്ധങ്ങളും
ശ്വാശ്വതമല്ല പുഞ്ചിരികൾ
ശ്വാശ്വതമല്ല സ്നേഹവും