ഇനിയും ഉയർന്നിടും കൈകൾ
ആശയങ്ങളാണ് ആയുധം
ഇനിയും ചലിച്ചിടും തൂലിക
വിമർശനത്തിൻ ശരങ്ങളുമായി

ഭൂതകാലത്തിന്റെ ചീഞ്ഞു നാറും
തലയിലേറ്റിയ കെട്ടു മാറാപ്പും
കെട്ട കാലത്തിലേക്ക് വലിക്കും
കെട്ടു നാറുന്ന മത ഭ്രാന്തും
കുത്തി മുറിവേപ്പിച്ചിടും ഞങ്ങൾക്ക്
ആശയങ്ങളാണ് എന്നും ആയുധം

അരിഞ്ഞു വീഴ്ത്തിടാം ഈ നാവുകൾ
അരിഞ്ഞു വീഴ്ത്തിടാം ഈ ശിരസ്സും
ഉരുണ്ടു വീഴും ശിരസ്സിൽ നിന്നും
ഉയിർത്തെഴുന്നെൽകും ആശയങ്ങൾ
പടര്ന്നിടും ഇനിയും സിരകളിൽ
പടര്ന്നിടും വരും തലമുറകളിൽ

സമയമായി നിങ്ങൾക്ക് ഇതു
പുനർചിന്തനതിന്റെ നാളുകൾ
മാറ്റം വരുത്തുമീ ആശയങ്ങൾ
വെറുപ്പിൽ വേരൂന്നിയ മതങ്ങളെ
പടുത്തിടും വരും തലമുറ ഇവിടെ
മാനവികതയുടെ സ്വപ്ന ലോകം