ഞാൻ പോയി
കഴിയുമ്പോൾ
ഈ മുറിയിലെ
ജാലകങ്ങൾ
തുറന്നിടുക

കുറേ കെട്ട ചിന്തകളും
പുറത്തേക്കു ഒഴുകാൻ
വെമ്പിയ തേങ്ങലുകൾ
ചിറകു കരിഞ്ഞ സ്വപ്നങ്ങൾ
ഒറ്റപ്പെടലിൻറെ അടയാളങ്ങൾ
എല്ലാം പുറത്തേക്ക്
ഒഴുകി അലിഞ്ഞു ഇല്ലാതാവട്ടെ

നിങ്ങൾ സമ്മാനിച്ച
ഈ ഒറ്റപ്പെട്ടലുകൾക്ക്
എന്നും നന്ദി

ഉള്ളിലേക്ക് ഇറങ്ങാൻ
ഈ ഏകാന്തത എനിക്
ആവശ്യമായിരുന്നു.

എനിക്കു മുൻപിൽ
അടച്ച വാതിലുകൾ
ഇനി തുറന്നിടാം
സന്തോഷങ്ങളിലെ
ഒറ്റ മൈനയാവാൻ
ഞാൻ പറന്നെത്തില്ല

ആരുമില്ലാതെ ഇരുട്ടിൽ
ഒറ്റപ്പെടുമ്പോൾ
വെളിച്ചമായി
എനിക് എത്താനയേക്കും

വിഷാദത്തിന്റെ നിഴൽ
വീണവൻ ആണ് ഞാൻ
ആ വേദന ആർക്കും
വരാതെ നോക്കണം