എന്തു കൊണ്ട് ക്യാപ്റ്റൻ, എന്തു കൊണ്ട് ഫുട്ബാൾ…

ക്യാപ്റ്റൻ സിനിമ കണ്ടു ഇറങ്ങിയപ്പോൾ ആദ്യം മനസിൽ വന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്.
കഴിഞ്ഞ വർഷം ബാംഗ്ലൂർ വച്ച് നടന്ന ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ കാണാൻ ഞാൻ പോയിട്ടുണ്ട്…താമസ സ്ഥലത്ത് നിന്നും ജോലി സ്ഥലത്തു നിന്നുമെല്ലാം എത്തിപ്പെടാൻ കുറച്ച കഷ്ടപ്പാട് ആണ് …എന്നാലും ഞാൻ പോയിരുന്നു.. വീട്ടുകാരും കൂട്ടുകാരുമൊക്കെ അന്ന് കളിയാക്കിയി ..”നിനക്കു എന്തിന്റെ പ്രാന്താണ്.. ഈ കളി യൊക്കെ കാണാൻ പോവാൻ…”
ഐ ലീഗും , ഐ എസ് എൽ ഉം ഒക്കെ കാണാൻ പോവുമ്പോഴും ഇത് തന്നെ എല്ലാർക്കും പരാതി…അവരോടോക്കെ ഞാൻ പറയാറുള്ളത് മമ്മൂക്കയുടെ ഡയലോഗാണു..”ഇന്ത്യൻ ഫുട്ബോൾ നു ഒരു നല്ല കാലം വരും…”
നമ്മുടെ നാട്ടിലെ ക്രിക്കറ്റ് പോലെ അല്ല ഫുട്ബാൾ. ജയിക്കുമ്പോൾ മാത്രമല്ല, തളർച്ചയിലും ടീമിനെ സപ്പോർട്ട് ചെയുക എന്നതാണു ഫുട്ബാൾ കൾച്ചർ… നമുക്കിടയിൽ അതില്ല…
ഫുട്ബാൾ എന്നും നെഞ്ചിൽ കൊണ്ടു നടക്കണ കളിയാണ്.. ആ കളിക്ക് ഒപ്പം ഇരുന്നു സന്തോഷിച്ചിട്ടും ഉണ്ട്.സങ്കടപെട്ടിട്ടും ഉണ്ട്.. വി.പി സത്യനും, സത്യന്റെ ഫുട്ബോളും ഒരുപാടു കരയിപ്പിച്ചു… ഇനി ഒരു ഫുട്ബാൾ താരത്തിനും എന്റെ നാട്ടിൽ സത്യന്റെ അവസ്ഥ വരരുത്.. അതിനു വേണ്ടി …എത്ര മോശം കളിയാണെന്നെകിൽ കൂടി…ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഇൻഡ്യയുടെ നാഷണൽ ടീമിന്റെ ഏതു മാച്ച് നടന്നാലും ഞാൻ കാണും.അവരുടെ ഓരോ വളര്ച്ചയില് ആയാലും തളർച്ചയിൽ ആയാലും ഒപ്പം നിൽക്കും…
ജാതി മത വർണ്ണ ലിംഗ ഭേദമില്ലാതെ ലോകം കീഴടക്കിയ ഫുട്ബാൾ എന്റെ നാട്ടിൽ മാത്രം ഇനി തോൽക്കരുത്…അതേ കാരണങ്ങൾ കൊണ്ട് തന്നെ ക്യാപ്റ്റനും തീയറ്ററിൽ പോയി കണ്ടു.. 🙂