അരിഞ്ഞു വീഴ്ത്തിടാം നാവുകൾ
അരിഞ്ഞു വീഴ്ത്തിടാം ശിരസ്സും
ഉരുണ്ടു വീഴും ശിരസ്സിൽ നിന്നും
ഉയിർത്തെഴുന്നെൽകും ആശയങ്ങൾ
ഉതിർന്നു വീണ ചോര തുള്ളികൾ
പൊലിഞ്ഞു പോയ ജീവനുകൾ
ആയിരമായിരങ്ങളിലേക്കു പടരും
പടർന്നിടും അവ സിരകളിൽ
പടര്ന്നിടും വരും തലമുറകളിൽ
സമയമായി നിങ്ങൾക്ക് ഇതു
പുനർചിന്തനതിന്റെ നാളുകൾ
പടുത്തിടും ഒരു തലമുറ
മാനവികതയുടെ സ്വപ്ന ലോകം
വെറുപ്പിൽ വേരൂന്നിയ മതങ്ങളെ
നിങ്ങൾക്കിത് അന്ത്യ നാളുകൾ
