അനുഭവങ്ങൾ കൊണ്ട് കെട്ടി
പടുത്ത മതിലുകൾ ഉണ്ട്…
എന്നിരുന്നാലും ഉള്ളിലെ
കുട്ടിയും കൗമാരകാരനും
യുവാവും കാമുകനും
ശത്രുവും അസൂയാലുവും
ആവരണങ്ങളെ തകർത്തു
മുന്നിലേക്ക് വരുന്ന ചില
നിമിഷങ്ങൾ വന്നു ചേരുന്നു..

ഇന്ദ്രിയങ്ങളെ ത്രസിപ്പിച്ചു
കൊണ്ട് അവർ
ഹൃദയത്തിൽ ഓർമ്മകളെ
കുത്തി വരയ്ക്കുന്നു…

സുഖമുള്ള ഓർമ്മൾ
കണ്ണീരിന്റെ നനവുള്ള
ഓർമകൾ
ചിരിയുടെ സൗഹൃദത്തിൻറെ
പ്രണയത്തിന്റെ ചുംബനത്തിൻറെ
അങ്ങനെ ഒരു പിടി ഓർമ്മകൾ..

ഒടുവിൽ എല്ലാം ശാന്തമായി
വീണ്ടും ഉള്ളിലേക്ക് തന്നെ
അവർ മടങ്ങുന്നു…

വീണ്ടും ഒരു മതിലു
തീർക്കുമ്പോഴേക്കും
ഒരു ജീവിത ചക്രം
ഇവിടെ തീരുന്നു…..