ഓടി പോവട്ടെ…
എങ്ങോട്ടു?…
വെളിച്ചത്തിലേക്ക്..
വെളിച്ചത്തിലേക്കോ..
അപ്പോ ഇവിടെ എന്താ
ഇരുട്ടാണോ…
ഈ കണ്ട വെളിച്ചം
ഒന്നും പോരേ…
ഇതാണോ വെളിച്ചം..
ആരോക്കയോ എനിക്കെന്നും
പറഞ്ഞു കത്തിച്ചു വച്ചതു
അല്ലേ…
ഈ വിളക്കും വെളിച്ചവും…
അവർ കണ്ടത് മാത്രം
കാഴ്ചയിൽ നിറയ്ക്കുന്ന
വെളിച്ചം..
അപ്പോൾ വേറെയേത്
വെളിച്ചമാണവോ വേണ്ടത്…
എനിക്കോ …
എനിക്ക് എന്റെ വെളിച്ചം
വേണം…
കാഴ്ച്ചകൾ മറയ്ക്കാത്ത
എന്റെ മാത്രം വെളിച്ചം…
