Archive Entries

ഉള്ളിലെ മരണം

എന്റെ ഉള്ളിലെ ഒരാൾ മരിച്ചു ഇനി ബാക്കി ഉള്ളത് ആരെന്നും അറിയില്ല സ്വപനങ്ങൾ അസ്തമിച്ച ഒരു സന്ധ്യയിൽ അയാൾ  എന്നോട് കുംബസരിച്ചു വേർ പിരിയാനാവാത്ത രണ്ടു പേർ ചിന്തകള് ഒരുക്കിയ കൂട്ടിൽ അവർ നിത്യവും കലഹിക്കുമായിരുനു തമ്മിൽ ചെയ്ത നന്മകൾ ഓർക്ക്കുമ്പോൾ അവർ വീണ്ടും വാരി പുണരും കണ്ണു  നീരിൻറെ പേമാരിയിൽ അവർ പരസ്പരം താങ്ങായി മാറി തമ്മിൽ പിരിയാൻ കഴിവതില്ലെങ്കിലും അവർ എന്തിനോ വേണ്ടി കലഹിച്ചു കലഹം മൂത്തപ്പോൾ വാക്കുകൾ കൂര്പ്പിച്ച കത്തി കൊണ്ട് ഒരാൾ […]

സുഗന്ധം

നിനച്ചിരിക്കാതെ വന്നു നീ പറിച്ചെടുത്ത പൂവാണ് ഞാൻ മുടിയിൽ നീ ചൂടിയപ്പോഴും ചെറു – നോവിലും സുഗന്ധമെകി ഞാൻ നിൽപു സിരസ്സിലെ ചൂടേറ്റു ഞാൻ വാടുമ്പോൾ മണ്ണിലേക്ക് എന്നെ നീ എറിയുക മണ്ണോട്  ചേർന്ന് എനികിനിയും ജനിക്കണം നിനക്കുള്ള സുഗന്ധമാകാൻ

വിട

കരളിന്റെ ആഴത്തിൽ ചുഴി കുത്ത് നല്കി നീ കണ്‍കളിൽ വേർപാടിൻ നനവും നിറച്ചു പോൽ ഒരു വാക്ക് പറയാതെ അകലങ്ങളിൽ നീ മായുന്ന കാഴ്ച ഞാൻ കണ്ടതും മാത്രയിൽ എരിയുന്നു ഓർമ്മകൾ ഇടം നെഞ്ചിൽ പിന്നെ പടരുന്നു കണ്‍കളിൽ ഇരുട്ടിന്റെ കണികകൾ അടരുന്നു ഹൃദയത്തിൽ ഒരിതൾ മെല്ലെ പൊടിയുന്നു ചോരയെൻ കാഴ്ചയെ മറച്ചതോ.. വിട നല്കി പിരിയട്ടെ നിൻ ഓർമ്മകൾ സഖീ വിട നല്കിടൂ എന ആത്മവിനോടും നീ

രാജാവ്‌ നഗ്നന്‍

രക്തം പുരണ്ടോരീ ദൈവ ബിംബങ്ങളെ നിങ്ങള്‍ നഗ്നരെന്നു ഒതുവാന്‍ മടിയില്ലെനിക് യുക്തി ബോധത്തിന്‍ ചിന്തകള്‍ കൂര്‍പ്പിച്ചു കുത്തി നോവിചിടും നിങ്ങളെ ഞാനിന്ന് പൊള്ളയാം നിങ്ങളില്‍ ഊതി നിറച്ചോരീ പൊള്ളത്തരങ്ങളെ പുറത്തെടുക്കാം പറയനും തീയനും നായരും മര്‍ത്യനെ പലതെന്നിങ്ങനെ തിരിച്ചതും നീയെ പത്തണ നല്‍കിയാല്‍ പത്തായം നിറയും പട്ടിണിക്കാരനു അയിത്തവും നല്‍കി നീ ഒന്നുമറിയാത്ത കുരുന്നുകള്‍ പിടയവേ കുഞ്ഞുങ്ങലോ നിന്‍ പ്രാണനെന്ന് ഓതി നീ ശാസ്ത്ര ബോധത്തില്‍ വിരഹിച്ച മര്‍ത്ത്യന്റെ ശാസ്ത്ര ബോധത്തെ വിലങ്ങിടാന്‍ നോക്കിയോ ചോദ്യ ശരങ്ങളെ […]

അച്ഛൻ

എന്‍റെ ഒരു സുഹൃത്തിന്‍റെ  വേദനയില്‍ പങ്കു കൊണ്ട് അവള്‍ക്ക് വേണ്ടി എഴുതിയ കവിത.. ഈ വരികൾ  അവളുടെ നൊമ്പരങ്ങള്‍ ആണ്… അച്ഛൻ ———- ഒരു പിടി ചാരമാണ് എന അച്ഛൻ എന്ന് ഓതിടെല്ലേ എന്നോട് നിങ്ങൾ പക്ഷെ ഓർത്ത് ഞാൻ കരയില്ല ചാരത്ത് തന്നെ ഓമനിച്ചു എന്നുമെന്‍ അച്ഛന്‍ നില്പൂ ഉള്ളൊന്നു തേങ്ങുമ്പോൾ കണ്ണൊന്നു നിറയുകില്‍ കുളിരുന്ന കാറ്റായി എന്നെ തഴുകിടും പിന്നെയെൻ മൂർധാവിൽ ഒരു തണുവായി മഴ തുള്ളിയാലൊരു ചുംബനം നല്കിടും ഒരു നറു പുഞ്ചിരി ചുണ്ടിൽ […]

ഭഗത് സിംഗ്

വർണ്ണ ശബളം നിന് യൗവനത്തെ ബലി നല്കി നാടിനു നീ രക്ത സാക്ഷി കണ്ണ് നീർ കാണാത്ത ദൈവങ്ങളെ വിട്ടു വാഴ്ത്തിടാം നിൻ നാമം മരണം വരെയും ഹൃദയത്തിൽ ഒരു കോണിൽ ചോര കൊണ്ടെഴുതും മായാതെ മറയാതെ നിന് നാമം എന്നും

ലോകമേ അറിയുക…

അറിയുന്നു ഞാനെന്‍ രോദനം കേള്‍ക്കുവാന്‍ ആരുമില്ലീ ഊഴിയില്‍ ദു:ഖ സത്യം കൂടെ ചിരിച്ചവര്‍ കെട്ടിപ്പുണര്‍ന്നവര്‍ നിത്യ സൗഹൃദം വാക്കിനാല്‍ ഏകിയൊര്‍ എല്ലാം മറഞ്ഞു പോയി പാറി പറന്നു പോയി വാക്കുകള്‍ മാത്രം ശേഷിപ്പു ഓര്‍മ്മയില്‍ ഉള്ളില്‍ ശപിച്ചവര്‍ പുറമേ ചിരിച്ചവര്‍ ഉള്ളു ഒന്നറിയാതെ ഉഴലുന്നവര്‍ വേറെ എല്ലാം പ്രഹസനം കാഴ്ചയ്ക്ക് മാത്രം സൗഹൃദം പോലുമേ കാഴ്ച്ച വസ്തു അറിയുവാന്‍ വൈകിയാ നഗ്ന സത്യമീ- പാരില്‍ സ്നേഹമോ കാപട്ട്യം മാത്രമല്ലോ അറിയുന്നു ഞാന്‍ ഇന്ന് ഏകനായ് അലയവേ അറിയുവാന്‍ […]

കൊച്ചു പൂവിനെ ഓര്‍ത്ത്..

********************************************************************************* “ഇതളുകള്‍ മുഴവന്‍ വിടരുന്നതിനു മുന്‍പേ വാടി കരിഞ്ഞു പോയ ആ കൊച്ചു പൂവിനെ ഓര്‍ത്തു…. എന്റെ സുഹൃത്തിന്റെ സഹോദരിയുടെ മകള്‍ അമ്മു മോള്‍ … മരണം അവളെ ഞങ്ങളില്‍ നിന്നും തട്ടി പറിച്ചെടുത്തു… ഇന്നും മനസ്സില്‍ നീറുന്ന ഒരു ഓര്‍മ്മയായി നില്‍ക്കുന്ന ആ കൊച്ചു പൂവിനെ ഓര്‍ത്തു ഒരു കവിത…….” ************************************************************************** കൊച്ചു പൂവിനെ ഓര്‍ത്ത്.. ————————– വിരിയുവാന്‍ വെമ്പിയെന്‍ കൊച്ചു പൂമോട്ടിതാ ഇതള്‍ കരിഞ്ഞു ആകേ വാടി തളര്‍ന്നു പോല്‍ ഉള്ളില്‍ ഒരു കനലായി […]

ചോര ഊറ്റുന്ന പുസ്തകം

അല്‍പ്പം ആധുനികം…കവിത എന്നോ കുറിപ്പെന്നോ എന്ത് വേണെമെങ്കിലും വിളിക്കാം 🙂 😉 —————————————— ചോര ഊറ്റുന്ന പുസ്തകം ——————————————- ഒരാള്‍ ഒരിക്കല്‍ ഒരു പുസ് ത്തകം എഴുതി ആദ്യം വായിച്ചവര്‍ അതിനെ വാനോളം പൊക്കി ചിലര്‍ അതിനെ തള്ളി അതിലെ പുതുമ ഇഷ്ടപെട്ടവര്‍ അതിനെ സ്വര്‍ണം കൊണ്ട് പൊതിഞ്ഞു വായിക്കുന്നവര്‍ വയിക്കുനവര്‍ അതിനെ പലതായി വ്യാഖാനിച്ചു തലമുറകളിലേക്ക് അത് വ്യാപിച്ചു തല ഉപയോഗിക്കാനും അവര്‍ മറന്നു തലച്ചോറ് മരവിച്ചവര്‍ക്ക് അതു പ്രാണനേക്കാള്‍ വലുതായി വീണ്ടും പലരും പല […]

ഐരാവതം

തുടല്‍ പൊട്ടിച്ചെറിയുന്നു മനസിലെ മഹാ ദുഃഖത്തിന്‍ ഐരാവതം നൈരാശ്യത്തിന്റെ കണ്ണുനീര്‍ ചോരത്തുള്ളിയായി ചിതറിയ എന്‍ ജീവിതം ഈ ഇരുണ്ട യുദ്ധ ഭൂവില്‍ അവന്‍ മദിച്ചു നടപ്പൂ എല്ലാം കാല്‍ ചുവട്ടില്‍ഞെരിച്ചു.. കഠിന പാദങ്ങളില്‍ഞെരിഞ്ഞമര്‍ന്നൂ എന്‍റെ സ്വപ്‌നങ്ങലും പാഴ്ചിന്തകളും വ്യര്‍ഥസ്വപ്ങ്ങള്‍കൂടൊരുക്കിയ ഒരു പെണ്‍കൊടി തന്‍വിരഹവും എല്ലാം കീഴടക്കി മഹാമേരുവായി നീ നീങ്ങുക ഈ ദൂരങ്ങളില്‍അജയനായി ഒടുവില്‍ ഞാനേത്തിടാം ഒരു പാഴ് ജന്മത്തിന്‍ മാറാപ്പുമായി ഞെരിച്ചമര്‍ത്തുക ഈ ആത്മാവിനെ മരണത്തില്‍അഭയം തേടുന്ന പാഴ് ജന്മത്തെ