കറുപ്പും വെളുപ്പും
കറുപ്പിനു ഏഴഴകെന്നു പറയും ദു:ഖത്തിനു കരിങ്കൊടി നാട്ടിടും കണ്ണനു കാർവർണ്ണമെന്ന് ചൊല്ലിടും തിന്മയ്ക്ക് നിറം കറുപ്പും ചാർത്തിടും ദുഃഖദിനങ്ങളെ ദുരിതങ്ങളെ കരിദിനമെന്നു പേർ ചൊല്ലിടും കറുപ്പു തിന്മയും വെൺമ നന്മയും നമ്മളാദ്യം പഠിച്ച വിവേചനപാഠം ആ പാഠങ്ങളിൽ തുടങ്ങിടുന്നു വർണ്ണ- ലിംഗ വിവേചന ബോധങ്ങൾ കറുപ്പും വെളുപ്പും വെറും നിറങ്ങൾ നിറങ്ങളോ കാഴ്ചയിലെ മിഥ്യകൾ പഠിച്ചിടാമീ നിറങ്ങൾ മിഥ്യയെന്നു പഠിച്ചിടാമതിൽ പിന്നെ മാനവികതയും പടുത്തുയർത്താമതിലൊരു ലോകം വിവേചനങ്ങളെ ചരിത്രമാക്കിടാം