Archive Entries

ഇനിയുമൊരു ജന്മം

ഇനിയുമൊരു ജന്മം ഉണ്ടായി ടേണം
ഇണിയുമാ ഗർഭ പാത്രത്തിൽ വസിക്കുവാൻ
ഇനിയുമൊരു പൊക്കിൾ കോടിയിൽ ഉറയ്ക്കണം
അറ്റ് പോവത്തോരാത്മ ബന്ധത്തിനായി

അമ്മ

ആദ്യം തലോടലും അമ്മിഞ്ഞ പാലിന്റെ മധുരവും പിന്നീടു ശാസനയും ഒത്തിരി സ്നേഹ വായ്പും പുലര്ച്ചേ അടുകളയിൽ ഉയരും നേരം ഇരുട്ടിയാലും കേള്കു്ന ശബ്ദവും ഉച്ചയ്ക്ക് കൊതിയോടെ തിന്ന ചോറിന്റെ രുചിയും അച്ഛനറിയാതെ കൈയിൽ പിടിപിച്ച നോട്ടുകളും പിന്നീട് കാലങ്ങൾക്ക് ഇപ്പുറം ഫോൺ കാളുകളിൽ മാത്രം കേൾക്കുന്ന ശബ്ദവും ഒന്ന് കാണാൻ വേണ്ടിയുള്ള പരിഭവം പറച്ചിലുമാകുന്നു എനിക്ക് അമ്മ

ഒസ്യത്ത്

എന്റെ അന്ത്യ നാളുകളിൽ നിനക്കായി മാത്രം ഒരു കൊച്ചു പൂവുമതിൻ ചാരേ ചെറു കവിതയും കരുതിടാം സുഗന്ധമില്ലാത്തോരാ പൂ സിരസിൽ ചൂടിടേണം അടയുന്ന മിഴികളിൽ നിറയട്ടെ അനശ്വരമായി ആ ചിത്രം നാം കടന്ന വഴികളും സ്നേഹ വായ്പ്പും വഴക്കും ഏറ നാൾ ഇടം നെഞ്ചിൽ ചേർത്ത് വച്ച ഓര്മ്മകളും ചോരയിൽ ചാലിച്ചു ഞാൻ കുറിച്ചിട്ട വരികളാൽ ഓർമ്മകൾ മേഘമായി നിൻ മനസിനെ മൂടവേ പിന്നെ മിഴി നീരായി നിറഞ്ഞു പെയ്തു ഒഴിയവേ അതിലൊരു തുള്ളി എനിക്കും ഇടം […]

സമയം

സമയമില്ല ഒന്നിനും ഞാൻ ഇന്നിനെ ഓർമ്മകളുടെ കൂട്ടിലായി അടുക്കി സമയം ഉണ്ടാകിടാം പിന്നീടൊരുന്നാൾ താലോലിക്കാമെന്ന വാക്കിനാൽ ഒതുക്കി മുന്നിൽ വന്ന ചിരികളും കൊഞ്ചലും കൊച്ചു കുസൃതിയും നർമ്മവും വാശിയും കണ്ണു നീരും പിന്നെ വാത്സല്യവും സ്നേഹ വായ്പ്പും എല്ലാം ഒതുകി ഞാൻ ആ കൂട്ടിൽ എല്ലാം അടുക്കി പൂട്ടി ഭദ്രമായി. ഏറെ വൈകിയിതോ ഈ സായാഹ്നം ഏറെ വിഷാദം മനസിനെ കാർന്നപ്പോൾ കൂട് തുറന്നു ഞാൻ എൻ ഓർമ്മകളെ കൂടെ പുണർന്നു താലോലിക്കുവാൻ നെഞ്ചിലൊരു വെള്ളി ഇടി […]

കാത്തിരിപ്പ്

കാഞ്ചന മൊയ്ദീൻ അനശ്വര പ്രണയത്തിനു മുൻപിൽ ഒരു സമർപ്പണം ഈ പുഴയോളങ്ങളിൽ ചുഴിയിൽ ഈ മിഴിയിണകളിൽ നീ മറഞ്ഞാലും വിരൽ ചേർത്ത് മാറോടണച്ചു നീ കൽബിൽ കോറിയ വാക്കുകൾ ഓർമ്മകൾ വിരഹമീ ചുഴിയിൽ താഴാതെ വറ്റാത്ത പ്രണയം കാത്തിരിപ്പായി വിധിയും കാലവും കരു നീക്കിയെങ്കിലും തളരാതെ ഞാനെന്നും കാത്തിരിക്കാം മായാത്ത ലിപികളാൽ ചേർത്തിടാം ഈ മണ്ണിൽ പ്രിയനേ നിൻ നാമം അനശ്വരമായി..

ആർഷ ഫാസിസ കൽപ്പനകൾ

ഈ മണ്ണിൻ ദേശീയതയും പിന്നേ ഈ മണ്ണിൻ നിയമങ്ങളും ഞാനേ ഈ മണ്ണിൻ അവകാശിയും ഈ മണ്ണിൻ ശബ്ദവും ഞാനേ ഈ മണ്ണിൻ നിറമീ കോടി ഞാൻ ഈ മാറോടു ചെർക്കുമീ ഏക വർണ്ണം ഈ മണ്ണിൻ മാനവികതയും പിന്നേ ഈ മണ്ണിലെ പുണ്ണ്യ പുരാണവും ഈ മണ്ണിൻ ആർഷ സംസ്ക്കാരവും ഈ മണ്ണിൽ ഞങ്ങൾ രചിക്കട്ടെ ഈ മണ്ണിലെ ഭരണ കൂടവും പിന്നേ ഈ മണ്ണിലെ നീതിയും ഞങ്ങളെ ഈ മണ്ണിൽ ഞങ്ങൾ തീർക്കും ദൈവങ്ങൾ […]

പ്രതികാരം

പ്രതികാരം ——— നൊന്തു പെറ്റ മാതാവിനോടും നേരേ നയിച്ച പിതാവിനോടുമല്ല തണലായി നിന്ന സഹോദരനോടും താങ്ങായ സൗഹൃദങ്ങളോടുമല്ല വർണ്ണങ്ങൾ വിതറുവാൻ വന്നൊടുവിൽ വർണ്ണമില്ലാതെ കൊഴിഞ്ഞ പ്രണയത്തോടുമല്ല നുരഞ്ഞു പൊന്തിയോടുവിൽ നേരിൻ വെളിച്ചത്തിൽ ചോദ്യമായിമായ വിപ്ളവ ചിന്തകളോടും പിന്നിട്ട വഴികളിലത്രയും ബന്ധനങ്ങൾ പിന്നോട്ട് വലിച്ച കാലത്തോടുമല്ല . പിറന്നു വീണ നിമിഷത്തോടും പിന്നേ പാഴായൊരീ ജന്മത്തോടും മാത്രമുള്ളതെൻ പതറാതെ ജീവിച്ചു തീർക്കണമെന്ന പാഴാവത്തയെൻ പ്രതികാരം..

വിഷാദം

കളി ചിരികൾ അകലുമ്പോൾ കാതിലെ ആരവം നിലക്കുമ്പോൾ അഴിഞ്ഞു വീണ മുഖ മൂടികളും അകലുന്ന കാൽപ്പാടുകളും ബാക്കി മദ്യവും അതിലേറെ ലഹരി പൂക്കും പോയകാല സ്മരണകളും പേറിയൊടുവിൽ വീണു ചിതറിയ ചില്ല് പാത്രങ്ങളും ചേർന്നിരുന്നു പുറകിൽ എൻ നിഴൽ മാത്രം പിരിയാത്ത സഹയാത്രികൻ വൈകിയെങ്കിലും വന്നുചേരും ഈ തിരിച്ചറിവത്രെ വിഷാദം

മാന്ത്രികൻ

മരണം ഒരു കോമാളി അല്ല പിന്നെ മന്ത്രമില്ലാത്തൊരു മാന്ത്രികൻ രംഗ ബോധവുമേറെ കൈയോതുക്കവും ഒത്തു ചേര്‍ന്നിടും മഹാ മാന്ത്രികൻ ഞൊടിയിൽ തീർത്തിടും  ചുറ്റിലും ഇരുളിൻ ക്രൂരമാം ശൂന്യത ഞൊടിയിലോ മറച്ചിടും ജീവന്റെ ജീവനാം ചിലരയോ കാഴ്ചയിൽ മൗനങ്ങൾ ഓർമ്മകൾ പിന്നെയേറെ പറയാതെ പോയരാ മൊഴികളും തീർത്തിടും ഉള്ളിലൊരു ജ്വാലയതിൽ എരിച്ചിടും സർവവും മാത്രയിൽ കണ്ണ് നീർ വറ്റുകിൽ മിഴികളിൽ, ക്രൂരമാം ചിരിയുമായ് വരികയായ് വീണ്ടും ഇനിയുമേറേയുണ്ട് എനിക്ക് വിദ്യകൾ ഇനിയുമൊരുന്നാൾ വന്നിടാം മന്ദഹാസത്തോട് മൊഴിഞ്ഞു പിന്നെ കരഘോഷമില്ലാതെ […]

എന്റെ മൌനം

 എന്റെ സ്വപ്നത്തിൻ താഴ്വരയിൽ രണ സാഗരം പോൽ കാണ്‍പൂ പുതു വസന്തത്തിനായ് സ്വഗതമരുളും സുഗന്ദമില്ലാ ചുവന്ന്പൂക്കൾ പ്രണയമോ ഉള്ളിൽ വിങ്ങിയ വിപ്ളവമോ പ്രിതികരമോ ഏകാകി തൻ പ്രതിഷേധമോ ഏതിൻ നിറം ചാർത്തി ഈ പൂക്കൾ ചോദ്യത്തിൽ തുടങ്ങായായി ഈ ജീവിതം മൌനമാണ് എൻ ആയുധം ഉത്തരങ്ങളിലേക്കുള്ള വഴി കാട്ടിയും