പോറൽ ഇല്ലാത ഹൃദയം
ഹൃദയം എനിക്കൊന്നു കഴുകിടേണം കണ്ണു നീരാലെ തുടച്ചിടേണം കെട്ട കാലത്തിൻ കാഴ്ചകൾ കെട്ടി നാറി വീർത്തു പോയി ഭൂത കാലത്തിൻ ചെയ്തികൾ ആഴത്തിൽ പുഴുക്കുത്തുകൾ നെയ്ത സ്വപ്നങ്ങൾ ജീവനറ്റു വീണു ശവപ്പറമ്പായതും ഉയിരായി ചേർന്നവർ മരണത്തിലൂടെ പാറി പറന്നു അകന്നതും പാതിയാവാൻ കൊതിച്ചവളെ പറിച്ചെറിഞ്ഞു പഴുത്തതും കോപാഗ്നിയിൽ ഉയരുന്ന വാക്കുകൾ കൊണ്ട് കീറി മുറിഞ്ഞതും എല്ലാമിനിയും തുടയ്ക്കണം പോറൽ ഇല്ലാത്തൊരു ഹൃദയത്തിനായ